കൊച്ചി: എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എത്തിക്കുമെന്ന് തിയറ്ററുകൾക്ക് പ്രൊവൈഡർമാരുടെ സന്ദേശം.
എഡിറ്റ് ചെയ്ത ആദ്യ പകുതിയുടെ ഫയൽ ലഭിച്ചെന്നും രണ്ടാം പകുതി കൂടി ലഭിച്ച ശേഷം ഒറ്റ ഫയലായിട്ടാകും ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുകയെന്നുമാണ് പ്രൊവൈഡർമാർ അറിയിച്ചിരിക്കുന്നത്.
ചില തിയറ്ററുകളിൽ ഹാർഡ് ഡിസ്ക് വഴിയാകും കോപ്പികൾ എത്തുക. ഇവിടങ്ങളിൽ നാളെ മാത്രമേ പുതിയ പതിപ്പ് പ്രദർശിപ്പിക്കുകയുള്ളൂ.
3 മണിക്ക് ചിത്രം എത്തിയാലും ഇന്നത്തെ ഫസ്റ്റ് ഷോയ്ക്ക് എഡിറ്റിങ് പതിപ്പ് പ്രദർശിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ചില തിയറ്റർ ഉടമകൾ പറയുന്നു.
സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെ സമയം ഡൗൺലോഡിനു വേണ്ടി വരും. ഉള്ളടക്കം കണ്ടുനോക്കി ഉറപ്പുവരുത്തേണ്ടതിനാൽ നാളെ രാവിലെയുള്ള ഷോയ്ക്ക് പുതിയ പതിപ്പ് പ്രദർശിപ്പിക്കുന്നതാകും സുരക്ഷിതമെന്നു ചില തിയറ്റർ അധികൃതർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്