തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണത്തിന് ഭൂമി വിട്ടുനല്‍കിയതിന് സമാനമായി കാലിക്കറ്റ് സര്‍വകലാശാലയും ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്ഥലം നല്‍കുന്നു. കായികവകുപ്പിന്റെ ആവശ്യം പരിഗണിച്ച് ദേശീയപാതയോടുചേര്‍ന്ന് 42 ഏക്കര്‍ സ്ഥലം സ്വകാര്യ ഏജന്‍സിക്ക് നല്‍കാനാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം.
സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഫുട്‌ബോള്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, വാണിജ്യസമുച്ചയം തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് പദ്ധതി. സര്‍വകാലാശാലയുടെ തീരുമാനത്തിനെതിരേ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി രംഗത്തുവന്നു.
വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലം സര്‍ക്കാര്‍ ഒത്താശയോടെ ഭൂമാഫിയകള്‍ കൈയടക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ഇത് തടയണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും കണ്‍വീനര്‍ എം. ഷാജര്‍ഖാനും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്