തിരുവനന്തപുരം: വിനോദസഞ്ചാരിയുടെ വിഡിയോ വഴി ലോകം കണ്ടു മാലിന്യപ്പൊതി കായലിലേക്ക് വലിച്ചെറിയുന്നത്.
മുളവുകാട് പഞ്ചായത്തിലെ ഒരു വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നതാണ് വീഡിയോയിൽ ഉള്ളത്. സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്ത് ഈ വിഡിയോ ഒരാൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് ഗായകൻ എം.ജി.ശ്രീകുമാറിന് നോട്ടിസ് നൽകിയത്.
തുടർന്നു എം.ജി.ശ്രീകുമാർ കഴിഞ്ഞ ദിവസം പിഴയും ഒടുക്കി. 25,000 രൂപയുടെ പിഴ നോട്ടീസാണ് ലഭിച്ചത്. എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.
പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഈ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ച് പിഴ ഈടാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്