11-ാം ലീഗ് 1 കിരീടത്തോടടുത്ത് പി.എസ്.ജി.

MARCH 30, 2025, 8:00 AM

13 സീസണുകളിൽ 11-ാം ലീഗ് 1 കിരീടം എന്ന ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുകയാണ് പി.എസ്.ജി. സെന്യ എത്തിയ്ൻ ക്ലബ്ബിനെ 6-1ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്‌ന് ഇനി ലീഗ് കിരീടം നേടാൻ ഒരു പോയിന്റ് കൂടിയേ വേണ്ടൂ.

നേരത്തെ റീംസനോട് 3-1ന് മാഴ്‌സെ തോറ്റതോടെ മാഴ്‌സെ കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായി. നീസിനെ മൊണാക്കോ തോൽപ്പിച്ച് കൊണ്ട് കണക്കിൽ ഇപ്പോൾ മൊണാക്കോയ്ക്ക് മാത്രമേ പിഎസ്ജിക്കൊപ്പമെത്താനാവുകയുള്ളൂ.

ലൂക്കാസ് സ്റ്റാസിനിലൂടെ സെന്റ് എറ്റിയെൻ തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും പകുതി സമയത്തിന് മുമ്പ് പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ഗൊൺസാലോ റാമോസ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ പി.എസ്്.ജി ആധിപത്യം സ്ഥാപിച്ചു, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, ഡിസയർ ഡൗ (2 ഗോൾ), ജോവോ നെവസ്, ഇബ്രാഹിം എംബയേ എന്നിവർ ഗോൾ നേടി വലിയ ജയത്തലേക്ക് പി.എസ്.ജിയെ നയിച്ചു. പി.എസ്്.ജി ഇപ്പോൾ മൊണാക്കോയ്ക്ക് 21 പോയിന്റ് മുന്നിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam