ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജിറോണ എഫ്‌സിയെ തോൽപിച്ചു.
സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോബെർട്ട് ലെവൻഡോവ്‌സ്‌കി (61,77) ഇരട്ടഗോളുമായി തിളങ്ങി. ഫെറാൻ ടോറസാണ്(86) മറ്റൊരു സ്‌കോറർ. ലഡിസ്ലാവ് ക്രേസിയുടെ സെൽഫ് ഗോളും(43) കറ്റാലൻ ക്ലബിന് അനുകൂലമായി. ജിറോണക്കായി ഡൻജുമ(53) ആശ്വാസ ഗോൾനേടി. ജയത്തോടെ 66 പോയന്റുമായി കറ്റാലൻ ക്ലബ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 63 പോയന്റുള്ള റയൽമാഡ്രിഡാണ് രണ്ടാമത്.
ഇംഗ്ലീഷ് എഫ്എ കപ്പിൽ പ്രെസ്റ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ആസ്റ്റൺവില്ല സെമിയിൽ പ്രവേശിച്ചു. 58,63 മിനിറ്റുകളിലാണ് ഇംഗ്ലീഷ് താരം ലക്ഷ്യംകണ്ടത്. 71-ാം മിനിറ്റിൽ ജേക്കബ് റംസിയും വലകുലുക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്