ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പാക്കാൻ ക്ലബ്ബ് പാടുപെടുന്നതിനെ തുടർന്ന് ആർബി ലീപ്‌സിഗ് ഹെഡ് കോച്ച് മാർക്കോ റോസുമായി വേർപിരിഞ്ഞു. തുടർച്ചയായ ആറാമത്തെ എവേ മത്സരത്തിലും ജയിക്കാനാവാത്തതോടെയാണ് തീരുമാനം. ലീപ്‌സിഗ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനോട് 1-0ന് കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.
നിലവിൽ ബുണ്ടസ്ലിഗയിൽ ആറാം സ്ഥാനത്തുള്ള ലീപ്‌സിഗ് ആദ്യ നാല് സ്ഥാനങ്ങൾക്ക് മൂന്ന് പോയിന്റ് പിന്നിലാണ്.
2022 സെപ്തംബറിൽ ചുമതലയേറ്റ റോസ്, തന്റെ ആദ്യ സീസണിൽ തന്നെ ലീപ്‌സിഗിനെ ജർമ്മൻ കപ്പ് കിരീടത്തിലേക്ക് നയിച്ചു, ലീഗിൽ മൂന്നാം സ്ഥാനവും നേടി. ബയേൺ മ്യൂണിക്കിനെതിരെ 3-0ന് വിജയിച്ചതോടെ ക്ലബ് 2023 ഡിഎഫ്എൽ സൂപ്പർകപ്പും നേടി. എന്നിരുന്നാലും, ഈ സീസണിൽ ലീപ്‌സിഗിന്റെ ഫോം അത്ര നല്ലതായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്