മിയാമി ഓപ്പണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് കൗമാരക്കാരൻ യാക്കൂബ് മെൻഷിക്ക് കിരീടം

APRIL 1, 2025, 4:09 AM

മിയാമി: കരിയറിലെ 100-ാം കിരീടം ലക്ഷ്യമിട്ട് മിയാമി ഓപ്പൺ ഫൈനലിനിറങ്ങിയ നൊവാക്ക് ജോക്കോവിച്ചിനെ ഞെട്ടിച്ച് 19കാരൻ യാക്കൂബ് മെൻഷിക്ക് ചാമ്പ്യനായി. 7-6, 7-6 എന്ന സ്‌കോറിനായിരുന്നു ചെക്ക് യുവതാരം യാക്കൂബിന്റെ ജയം. യാക്കൂബിന്റെ ആദ്യ എ.ടി.പി കിരീടമാണിത്. 

പരിക്ക് കാരണം ആദ്യ മത്സരത്തിന് മുന്നേ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ യാക്കൂബ് തീരുമാനിച്ചതായിരുന്നു. എന്നാൽ തീരുമാനം മാച്ച് റഫറിയെ അറിയിക്കാൻ പോയ മെൻഷിക്കിന് റഫറിയെ കാണാൻ സാധിച്ചില്ല. ആ സമയം റഫറി ഭക്ഷണം കഴിക്കാൻ പോയതായിരുന്നു കാരണം.

തുടർന്ന് പുറത്തെത്തിയ യാക്കൂബ് പരിക്ക് വലിയ പ്രശ്‌നമല്ലാത്തത് കൊണ്ട് ടൂർണമെന്റിൽ തുടർന്നു. ആ തീരുമാനമാണ് മെൻഷിക്കിനെ ടൂർണമെന്റിലെ ജേതാവാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam