തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ കേരള സർവകലാശാല വീണ്ടും പരീക്ഷ നടത്തും. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക.
എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും.
മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് കളഞ്ഞുപോയിട്ടും ആദ്യം മൂടിവെക്കുകയായിരുന്നു.
2024 മെയിൽ നടന്ന പരീക്ഷയിലെ വീഴ്ചയിൽ ഇപ്പോഴാണ് സർവകലാശാല നടപടിയിലേക്ക് എത്തുന്നത്. 71 കുട്ടികൾക്ക് ഏപ്രിൽ ഏഴിന് പുനപരീക്ഷ നടത്തും. അന്ന് വരാൻ അസൗകര്യമുള്ളവര്‍ക്ക് 22ന് വീണ്ടും അവസരം ഉണ്ടാകും. മൂല്യ നിർണ്ണയം ക്യാമ്പിൽ നടത്തും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്