ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറല്‍ പൂനം ഗുപ്തയെ മൂന്ന് വര്‍ഷത്തേക്ക് നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
എം.ഡി. പാത്രയുടെ കാലാവധി ജനുവരിയില്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ആര്‍ബിഐയില്‍ ചുമതലയേല്‍ക്കുന്ന തിയതി മുതല്‍ വരുന്ന മൂന്ന് വര്‍ഷത്തേക്കാണ് ഗുപ്തയുടെ നിയമനത്തിന് അനുമതി. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നയ തിങ്ക് ടാങ്കായ എന്‍സിഎഇആറിന്റെ ഡയറക്ടര്‍ ജനറലായ സാമ്പത്തിക വിദഗ്ദ്ധ പൂനം ഗുപ്തയ്ക്ക് സാമ്പത്തിക നയ മേഖലയില്‍ വിപുലമായ അനുഭവപരിചയമുണ്ട്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം കൂടിയാണ് പൂനം ഗുപ്ത. 16-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിയുടെ കണ്‍വീനറായും സേവനമനുഷ്ഠിക്കുന്നു. 2021-ല്‍ എന്‍സിഎഇആറില്‍ ചേരുന്നതിന് മുമ്പ് പൂനം ഗുപ്ത വാഷിംഗ്ടണ്‍ ഡിസിയിലെ ഐഎംഎഫ്, ലോക ബാങ്ക് എന്നിവയില്‍ മുതിര്‍ന്ന സ്ഥാനങ്ങളില്‍ ഏകദേശം രണ്ട് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു.
ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് (യുഎസ്എ) എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. ഡല്‍ഹിയിലെ ഐഎസ്‌ഐയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ ആര്‍ബിഐ ചെയര്‍ പ്രൊഫസറായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സില്‍ പ്രൊഫസറായും അവര്‍ അക്കാദമിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യുഎസ്എയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള പിഎച്ച്ഡി തീസിസിന് 1998-ലെ എക്‌സിം ബാങ്ക് അവാര്‍ഡ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്