എംഎസ്എല്ലിൽ ലയണൽ മെസ്സിയുടെ ടീമായ ഇന്റർ മയാമിക്ക് വിജയം. ഇന്ന് ഫിലാഡൽഫിയെ നേരിട്ട് ഇന്റർ മയാമി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്.
പരിക്ക്മാറി പകരക്കാരനായി എത്തിയ ലയണൽ മെസ്സി മനോഹരമായൊരു ഗോളും നേടി തിളങ്ങി. പരിക്ക് കാരണം അർജന്റീനയുടെ ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കാതിരുന്ന മെസ്സി തിരികെയെത്തിയത് ആരാധകർക്ക് ആശ്വാസം നൽകും.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ റോബർട്ട് ടൈലറിലൂടെയാണ് ഇന്റർ മയാമി ലീഡെടുത്തത്. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മെസ്സി 57-ാം മിനിറ്റിൽ സുവാരസിന്റെ അസിസ്റ്റിൽ നിന്ന് തന്റെ ഗോൾ കണ്ടെത്തി. 80-ാം മിനിറ്റിൽ ഗസ്ധാഗിലൂടെ ഒരു ഗോൾ ഫിലാഡെൽഫിയ മടക്കിയെങ്കിലും ഇന്റർ മയാമി വിജയം ഉറപ്പിച്ചു. ഇപ്പോൾ 13 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മയാമി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്