ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അർധ സെഞ്ചുറിയുടെ ലോക റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം മുഹമ്മദ് അബ്ബാസ്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 24 പന്തിൽ അർധസെഞ്ചുറി തികച്ചാണ് മുഹമ്മദ് അബ്ബാസ് ലോക റെക്കോർഡ് അടിച്ചെടുത്തത്.
ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ അർധസെഞ്ചുറി തികച്ച ഇന്ത്യയുടെ ക്രുനാൽ പാണ്ഡ്യയുടെ പേരിലുള്ള റെക്കോർഡാണ് മുഹമ്മദ് അബ്ബാസ് തകർത്തത്. 2021ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ക്രുനാൽ പാണ്ഡ്യ 26 പന്തിൽ അർധസെഞ്ചുറി തികച്ച് ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോർഡ് സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ ന്യൂസിലൻഡിനായി ആറാം നമ്പറിലാണ് 21കാരനായ മുഹമ്മദ് അബ്ബാസ് ബാറ്റിംഗിനിറങ്ങിയത്. ക്രീസിലെത്തിയതിന് പിന്നാലെ തകർത്തടിച്ച അബ്ബാസ് കിവീസ് സ്‌കോർ 350ന് അടുത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ 52 റൺസെടുത്ത അബ്ബാസിന്റെ വെടിക്കെട്ട് അർധസെഞ്ചുറി മികവിൽ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്