ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ പ്ലേ ഓഫിൽ മുംബയ് സിറ്റി എഫ്.സിയെ ഗോൾ മഴയിൽ മുക്കിയ ബംഗ്‌ളുരു എഫ്.സി സെമി ഫൈനലിലെത്തി. ബംഗ്‌ളൂരുവിന്റെ തട്ടകത്തിൽ നടന്ന പ്ലേ ഓഫിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആതിഥേയർ മുംബയ്‌യെ തകർത്തത്.
സെമിയിൽ ഗോവ എഫ്.സിയാണ് ബംഗ്‌ളുരുവിന്റെ എതിരാളികൾ. ഏപ്രിൽ 2ന് ബംഗ്‌ളുരുവിന്റെ മൈതാനമായ ശ്രീകണ്ഠീരവയിൽ തന്നെയാണ് ഒന്നാം പാദ സെമി.
ഇന്നലെ ബോൾ പൊസഷനിൽ മുംബയ്ക്കായിരുന്നു ആധിപത്യമെങ്കിലും ഗോൾ കണ്ടെത്താൻ അവർക്കായില്ല. മറുവശത്ത് കിട്ടിയ അവസരങ്ങളിലെല്ലാം മുംബയ് ഗോൾ മുഖത്തേക്ക് ആക്രമിച്ചെത്തിയ ബംഗ്‌ളുരു ഐ.എസ്.എൽ പ്ലേഓഫിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കുകയായിരുന്നു.
9-ാം മിനിട്ടിൽ സുരേഷ് വാംഗ്ചം ബോക്‌സിനകത്ത് നിന്ന് വലങ്കാലൻ ഷോട്ടിലൂടെ നേടിയ ഗോളിൽ ബംഗ്‌ളുരു മുന്നിലെത്തി. 42-ം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി എഡ്ഗാർ മെൻഡസ് ബംഗ്‌ളുരുവിന്റെ ലീഡുയർത്തി.
രണ്ടാം പകുതിയിൽ 62-ാം മിനിട്ടിൽ റയാൻ വില്യംസും പിന്നാലെ 76-ാം മിനിട്ടിൽ സുനിൽ ഛെത്രിയും സ്‌കോർ ചെയ്തു.
89-ാം മിനിട്ടിൽ ജോർഗെ പെരേര ഡിയാസാണ് ബംഗ്‌ളുരുവിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്