ആലുവ: ട്രെയിനിൽ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം നടക്കുന്നതായി റിപ്പോർട്ട്. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെതിരെയാണ് നടപടി.
അതേസമയം അസാം സ്വദേശി ജിതുൽ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സലീമിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം വർഗീസിനോട് എസ്‌പി വൈഭവ് സക്‌സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ തുടർ നടപടികളിലേയ്ക്ക് കടക്കാനാണ് നീക്കം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സർവീസിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്‌പി പി ആർ രാജേഷിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്