പത്തനംതിട്ട: പത്തനംതിട്ടയിൽ മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു നീക്കി സാമൂഹ്യ വിരുദ്ധർ. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
എരുമയുടെ മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ എരുമയുടെ ഉടമ പി കെ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്