കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തിയതായി റിപ്പോർട്ട്. പൂണെയിൽ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ 24 നാണ് വേദവ്യാസ സ്കൂൾ ഹോസ്റ്റലിൽ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു.
അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂണൈയിലുണ്ടെന്ന് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്സ്പ്രസിൽ കുട്ടി കയറിയതിന്‍റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയിൽ നിന്ന് കണ്ടെത്താനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്