പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വരുന്നു

APRIL 1, 2025, 7:53 PM

മധുര: പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വരുന്നു.  സിപിഎം സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ചില മാധ്യമങ്ങൾ പുറത്ത് വിട്ടു. 

പാർലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സംഘടന റിപ്പോർട്ടിൽ പരാമർശമുണ്ട്.

പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവർക്ക് ചില സംസ്ഥാനങ്ങൾ ചുമതല നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോർട്ടിൽ പ്രായപരിധിയിൽ ഇളവിന് നിർദ്ദേശം നൽകുന്നില്ല.

vachakam
vachakam
vachakam

പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോർട്ടിൽ പരാമർശം.

സോഷ്യലിസം പ്രചരിപ്പിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും വിമർശിക്കുന്ന റിപ്പോർട്ടിൽ, നഗരങ്ങളിൽ പാർപ്പിട

മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിർദേശിക്കുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam