ടി20 ക്രിക്കറ്റിലെ മികച്ച താരത്തെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡോ അല്ല ടി20 ക്രിക്കറ്റിൽ ഹർഭജന്റെ മികച്ച താരം. കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൺറൈസേഴ്‌സ് മത്സരത്തിന് പിന്നാലെയാണ് ഹർഭജൻ ടി20 ക്രിക്കറ്റിൽ നിലവിൽ ആരാണ് മികച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ലഖ്‌നൗ താരം നിക്കോളാസ് പൂരാനാണ് ഇക്കാലത്തെ ഏറ്റവും മികച്ച ടി20 താരമെന്നാണ് ഹർഭജൻ പറഞ്ഞിരിക്കുന്നത്. ലഖ്‌നൗവിന്റെ ട്രംപ് കാർഡാണ് പൂരാനെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തിൽ കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ 5 വിക്കറ്റിന് വിജയിച്ചിരുന്നു. ഓപ്പണർ മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരാന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിന്റെ വിജയത്തിൽ നിർണായകമായത്.
26 പന്തുകൾ നേരിട്ട പൂരാൻ 6 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 70 റൺസാണ് അടിച്ചെടുത്തത്. ഇതിനിടെ ലഖ്‌നൗവിന് വേണ്ടി 1,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും പൂരാനെ തേടിയെത്തി. 31 മത്സരങ്ങളിൽ നിന്ന് 45.54 ശരാശരിയിൽ 1,002 റൺസാണ് പുരാൻ നേടിയത്. 184.53 ആണ് സ്‌ട്രൈക്ക് റേറ്റ്. കെ.എൽ രാഹുലാണ് ലഖ്‌നൗവിന് വേണ്ടി 1,000 റൺസ് തികച്ച ആദ്യ താരം. 38 മത്സരങ്ങളിൽ നിന്ന് 1410 റൺസാണ് രാഹുൽ ഇതുവരെ സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്