പാലക്കാട്: അതിർത്തി തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സഹോദരങ്ങളായ ബാലകൃഷ്ണനും ബാലസുബ്രഹ്മണ്യനും തമ്മിലായിരുന്നു സംഘർഷം.
സംഘർഷത്തിനിടയിൽ ബാലസുബ്രഹ്മണ്യത്തിന്റെ മകൻ സുരേഷ് ഗോപിയാണ് അച്ഛന്റെ സഹോദരന്റെ മുതുകിൽ കുത്തിയത്.
30 സ്റ്റിച്ചാണ് ബാലകൃഷ്ണന്റെ മുതുകിലുള്ളത്. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ സുരേഷ് ഗോപിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്