തിരുവനന്തപുരം: ടാഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖമന്ത്രി പിണറായി വിജയൻ രംഗത്ത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണം എന്നും സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത് എന്നും ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളുവെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിലായതിനെ കുറിച്ച് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് - സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്