ആരോഗ്യ ഇൻഷുറൻസ് എന്തുകൊണ്ടാണ് 2025ലെ സ്മാർട്ട് നിക്ഷേപമാകുന്നത്

MARCH 31, 2025, 7:51 AM

കൊച്ചി:  ആരോഗ്യ ചെലവുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പേഴ്‌സണൽ ഫിനാൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടകരമായിരിക്കും. അപ്രതീക്ഷിത മെഡിക്കൽ ചെലവുകൾ നിങ്ങളുടെ സമ്പാദ്യത്തെ തീർക്കാൻ സാധ്യതയുള്ളതിനാൽ അവയ്‌ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇൻഷുറൻസ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ബാധിക്കാതെ ഗുണമേൻമയുള്ള പരിചരണം നേടാൻ ഇതു സഹായിക്കും.  ആരോഗ്യത്തിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടേയും കുടുംബത്തിന്റേയും ഭാവിയിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നത്.

ആശുപത്രിയിലെ ചികിത്‌സയ്ക്കും അപ്പുറത്തേക്കു പോകുന്നവയാണ് ആധുനിക ആരോഗ്യ ഇൻഷുറൻസ്. ആശുപത്രിയിൽ കിടത്താതെയുള്ള ഒപിഡി കൺസൾട്ടേഷനുകൾ, ടെലിമെഡിസിനുകൾ, പ്രതിരോധ പരിശോധനകൾ, ക്ഷേമ പരിപാടികൾ തുടങ്ങിയവയെല്ലാം ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസവ പരിചരണം, മാനസിക ആരോഗ്യ പിന്തുണ, റിഹാബിലിറ്റേഷൻ തെറാപി, സമഗ്ര പരിചരണം തുടങ്ങിയവയെല്ലാം ഇപ്പോൾ പോളിസികളിൽ ഉൾപ്പെടുന്നുണ്ട്. പ്രമേഹവും സമ്മർദ്ദവും ഹൃദയ രോഗങ്ങളും കാൻസറും പോലുള്ളവ വർധിച്ചു വരുന്ന സാഹചര്യത്തിൽ സാമ്പത്തിക പരിരക്ഷ എന്നത് ഏറെ നിർണായകവുമാണ്. പ്രത്യേക രോഗങ്ങൾക്കായുള്ള പോളിസികൾ, മാരക രോഗങ്ങൾക്കായുള്ള റൈഡറുകൾ തുടങ്ങിയവ ദീർഘകാല സുരക്ഷ ഉറപ്പു നൽകുമ്പോൾ പ്രതിരോധ ആരോഗ്യ പരിചരണങ്ങൾ നേരത്തെ തന്നെ രോഗങ്ങൾ കണ്ടെത്താനും മെഡിക്കൽ ചെലവുകൾ കുറക്കാനും സഹായിക്കും.

അനിവാര്യമായ ആരോഗ്യ പരിചരണത്തിന് പരിരക്ഷ നൽകുന്നതോടൊപ്പം ആദായ നികുതി നിയമത്തിന്റെ 80ഡി വകുപ്പു പ്രകാരമുള്ള മികച്ച ആനുകൂല്യങ്ങളും ആരോഗ്യ ഇൻഷുറൻസിൽ ലഭ്യമാണ്. ആരോഗ്യ ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയം നികുതിയിൽ നിന്നു കുറക്കുന്നത് സാമ്പത്തികമായി അതിനെ മികച്ച നിക്ഷേപമായി മാറ്റുകയും ചെയ്യുന്നു. 60 വയസിനു താഴെയുള്ള വ്യക്തികൾക്കു പ്രതിവർഷം 25,000 രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ കിഴിവു നേടാനാവും. മുതിർന്ന പൗരൻമാർക്ക് ഈ പരിധി 50,000 രൂപയാണ്.

vachakam
vachakam
vachakam

പുതിയ സാമ്പത്തിക വർഷത്തിൽ നികുതിദായകർ തങ്ങളുടെ ഇൻകം ടാക്‌സ് റിട്ടേണുകൾ ഫയൽ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ പുതിയതും പഴയതുമായ ആദായ നികുതി കണക്കുകൂട്ടലുകളിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായതു തെരഞ്ഞെടുക്കുന്നത് കൃത്യമായ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് എസ്ബിഐ ജനറൽ ഇൻഷുറൻസ് ചീഫ് പ്രൊഡക്ട് & മാർക്കറ്റിംഗ് ഓഫീസർ സുബ്രഹ്മണ്യം ബ്രഹ്മജോസ്യുല പറഞ്ഞു. വരുമാനം, അതിൽ നിന്നു നടത്താവുന്ന കുറവുകൾ, സാമ്പത്തിക ലക്ഷ്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പരിഗണിക്കണം. പുതിയ നികുതി സമ്പ്രദായത്തിൽ കുറഞ്ഞ നികുതി നിരക്കുകളും പരിമിതമായ ഇളവുകളുമാണുള്ളതെങ്കിൽ പഴയ രീതിയിൽ വ്യക്തികൾക്ക് ഒഴിവുകളും ഇളവുകളും ലഭ്യമാണ്. അനുവദനീയമായ ചെലവുകൾ ഗണ്യമായ തോതിലുള്ളവർക്ക് പഴയ രീതിയാണ് അനുയോജ്യം. ആദായ നികുതി നിയമത്തിന്റെ 80ഡി വകുപ്പു പ്രകാരം ലഭിക്കുന്ന ഇളവ് ഇതിൽ സുപ്രധാനമാണ്. നികുതി ദായകർക്ക് 25,000 രൂപ വരെ ഇത്തരത്തിൽ ഇളവു നേടാം. മുതിർന്ന പൗരൻമാർക്കാണെങ്കിൽ ഇത് 50,000 രൂപയാണ്. ഇതിനു പുറമെ പ്രതിരോധ ആരോഗ്യ പരിശോധനകൾക്ക് 5000 രൂപ വരേയും ഈ പരിധിക്കുള്ളിൽ ഇളവു നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞനിരക്കിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന പദ്ധതികളാണ് എസ്ബിഐ ജനറൽ അവതരിപ്പിക്കുന്നത്. വിപുലമായ പരിരക്ഷ, ആശുപത്രിയിലെ ചികിത്‌സ, ഒപിഡി, പ്രസവ ആനുകൂല്യം, മാരക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇവയിലൂടെ പരിരക്ഷ ലഭിക്കും.

പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ആരോഗ്യത്തിലേക്കും സ്ഥിരതയിലേക്കും കടക്കാനുള്ള അനിവാര്യമായ നീക്കമാണ് ആരോഗ്യ ഇൻഷുറൻസ്. കുറഞ്ഞനിരക്കിൽ സമഗ്രമായ പരിരക്ഷയാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി എസ്ബിഐ ജനറൽ അവതരിപ്പിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് എന്നത് വെറും ചെലവു മാത്രമല്ല, മികച്ച നിക്ഷേപവും സാമ്പത്തിക, ഭൗതിക ക്ഷേമത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam