കോഴിക്കോട്: കാറിനുള്ളിൽ പടക്കം പൊട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന രീതിയിൽ സ്വന്തം അറിവോടെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണ് കേസ്.
പൂവുള്ളതിൽ ഷഹറാസ്(33) പൂവുള്ളതിൽ റയീസ് (26) എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കാറിലിരുന്നു പടക്കം പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി അറ്റു
സ്‌ഫോടനത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിൽ നിന്ന് ഉഗ്ര ശേഷിയുള്ള കൂടുതൽ പടക്കങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാറിന്റെ പിൻ സീറ്റിലാണ് സ്‌ഫോടനം നടന്നത്.
ഇന്നലെ രാത്രി പേരോട് വെച്ചായിരുന്നു സംഭവം. കാറിനകത്ത് വെച്ച് പടക്കത്തിന് തീകൊളുത്തി പുറത്തേക്ക് എറിയാനായിരുന്നു ശ്രമം. എന്നാൽ കാറിനകത്ത് വെച്ച് തന്നെ പടക്കം പൊട്ടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്