നാദാപുരത്ത് നടുറോഡില്‍ പടക്കം പൊട്ടിച്ചു; കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ കേസെടുത്തു പോലീസ് 

MARCH 31, 2025, 5:51 AM

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു പൊലീസ്. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാണ് യുവാക്കൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലാച്ചി ടൗണില്‍ ആഘോഷത്തിന്‍റെ മറവില്‍ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. 

ഇതോടെ ഏറെ നേരം ആണ് മറ്റ് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നത്. വാണിമേല്‍ ടൗണിലുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam