'മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാം'; മന്ത്രി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി ആശമാർ

MARCH 31, 2025, 7:11 AM

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയ്ക്ക് മറുപടിയുമായി ആശമാർ രം​ഗത്ത്.  മുറിച്ച മുടി കേന്ദ്രത്തിന് അയക്കണമെന്നമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ആശമാർ രം​ഗത്ത് വന്നിരിക്കുന്നത്. 

'സംസ്ഥാന തൊഴിൽ മന്ത്രി ഇത്തരം പ്രസ്താവനകൾ നിർത്തണം. തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ലെ'ന്നും ആശാ സമരസമിതി നേതാവ് എം.എ ബിന്ദു പറഞ്ഞു. 

സെക്രട്ടറിയേറ്റിനു മുന്നിൽ വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം: മന്ത്രി വി ശിവൻകുട്ടി

vachakam
vachakam
vachakam

'മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാ'മെന്നും ബിന്ദു കൂട്ടിച്ചേർത്തു.  50 ദിവസമായി അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാര്‍ പ്രതിഷേധിച്ചത്. 

  'സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണ്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നു'മായിരുന്നു  മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam