വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 2 ന് പ്രഖ്യാപിക്കുന്ന പരസ്പര താരിഫുകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 3 ന് നിശ്ചയിച്ച പ്രകാരം വാഹന താരിഫുകള്‍ തുടരുമെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യാപാര ഉപദേഷ്ടാക്കളുമായി ചേര്‍ന്ന് ഒരു താരിഫ് തന്ത്രം തയ്യാറാക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'അദ്ദേഹം ഇപ്പോള്‍ തന്റെ ട്രേഡ് ആന്‍ഡ് താരിഫ് ടീമിനൊപ്പമുണ്ട്, അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും ഇത് ഒരു തികഞ്ഞ ഇടപാടാണെന്ന് ഉറപ്പാക്കാന്‍ ഇത് പൂര്‍ണതയിലെത്തിക്കുന്നു, ഇപ്പോള്‍ മുതല്‍ ഏകദേശം 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അത് മനസ്സിലാകും.'- ലീവിറ്റ് പറഞ്ഞു.
ഓരോ രാജ്യത്തിനും ബാധകമാവുന്ന താരിഫ് പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് മൂന്നിന് ട്രംപ് പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും.
ഇന്ത്യ ഈടാക്കുന്നതിന് തതുല്യമായ പകരച്ചുങ്കം ട്രംപ് ഏര്‍പ്പെടുത്തുന്നത് കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ ഇടിവ് സൃഷ്ടിച്ചേക്കും.ഇന്ത്യ നികുതി ഇളവുകള്‍ നല്‍കുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്. അവസാന നിമിഷം തീരുവ വര്‍ദ്ധന ഒഴിവാക്കി പുതിയ വ്യാപാര ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും കയറ്റുമതി ലോകവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്