ഷാരൂഖ് ഖാനും ദീപികയും വീണ്ടും ഒന്നിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദിന്റെ കിംഗ് എന്ന ആക്ഷന്‍ ത്രില്ലറിലാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്.
പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ചിത്രത്തില്‍ ദീപിക പദുകോണ്‍ എക്‌സ്‌റ്റെന്റഡ് കാമിയോ റോളിലെത്തും. എന്നാല്‍ ദീപികയുടെ കഥാപാത്രം കഥയില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചിത്രത്തില്‍ സുഹാന ഖാനിന്റെ അമ്മയായാണ് ദീപിക എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.'ദീപികയുടെ കഥാപാത്രം കഥയ്ക്കും കഥാപരിസരത്തിനും വളരെ പ്രധാനപ്പെട്ടതാണ്', എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
'ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും ദീപികയെ ഈ സ്‌പെഷ്യല്‍ റോളില്‍ കാസ്റ്റ് ചെയ്യാന്‍ വളരെ അധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ദീപിക സ്‌ക്രീന്‍ സ്‌പെയിസ് കുറവുള്ള റോളാണെങ്കിലും അത് സ്വീകരിക്കുകയായിരുന്നു', എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് കിംഗ്. വൈആര്‍എഫിന്റെ പത്താന്‍ 2ലും ഇരുവരും ഒന്നിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്