കണ്ണൂർ: കവിഞ്ഞ ദിവസമാണ് തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന 2 യുവതികൾ ഉൾപ്പെടെ നാലു പേരെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി പ്രതിയായ റഫീന എന്ന യുവതി രംഗത്ത് എത്തിയിരുന്നു. റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥരും രംഗത്തെത്തി.
കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കിൽ എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് റഫീന പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കാണ് മറുപടി.
റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റഫീന വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ
‘‘എൻറെ പേരിൽ കേസെടുക്കാതെ ചാനലുകളിൽ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവർക്ക് സർക്കാർ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും എൻറെ പേരിൽ ഒരു കേസുമില്ല. കുറേ പേർ കമന്റ് ഇട്ടിട്ടുണ്ട് ഞാൻ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാൻ എൻറെ വീട്ടിൽ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാൻ ഒരു പേടിയുമില്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ഞാൻ പേടിക്കേണ്ട കാര്യമുള്ളു. ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എൻറെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയർ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കിൽ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാൻഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാൻ. ഇതിൻറെ സത്യം അറിയും വരെ ഞാൻ ഇതിൻറെ പിറകിൽ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിൻറെ പിന്നിലെങ്കിലും ഞാൻ ഇതിൻറെ പിറകിൽ തന്നെ ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്