ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍, കിഷ്ത്വാര്‍ ജില്ലകളിലെ രണ്ട് സ്ഥലങ്ങളില്‍ ബുധനാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ്. ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉധംപൂരില്‍, രാംനഗറിലെ ലാര്‍ഗര്‍ പ്രദേശത്തെ ജോഫര്‍ മാര്‍ട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ നീക്കത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ സംയുക്ത സംഘം വനപ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
ഈ സമയത്ത് ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവെച്ചു. ഇതോടെ സ്ഥലത്ത് ശക്തമായ വെടിവെയ്പ്പ് നടന്നു. സൈനിക നടപടി തുടരുകയാണെന്നും കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെ കുടുങ്ങിയതായി സൈന്യം അനുമാനിക്കുന്നു.
ഉധംപൂര്‍ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കിഷ്ത്വാര്‍ ജില്ലയിലെ ചത്രു പ്രദേശത്ത് വീണ്ടും വെടിവെയ്പ്പ് ഉണ്ടായി. ചത്രു വനമേഖലയ്ക്ക് സമീപം സുരക്ഷാ സേന രണ്ടോ മൂന്നോ ഭീകരരെ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും വെടിവെയ്പ്പ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്