ഒട്ടാവ: കാനഡയിലെ ഒട്ടാവയ്ക്കടുത്തുള്ള റോക്ക്‌ലാന്‍ഡില്‍ നടന്ന കത്തിക്കുത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാനഡയിലെ ഇന്ത്യന്‍ എംബസി സംഭവം സ്ഥിരീകരിച്ച് ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. 'ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാന്‍ഡില്‍ കുത്തേറ്റ ഇന്ത്യന്‍ പൗരന്റെ ദാരുണമായ മരണത്തില്‍ ഞങ്ങള്‍ വളരെയധികം ദുഃഖിതരാണ്. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ദുഃഖിതരായ ബന്ധുക്കള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി ഒരു പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷന്‍ വഴി ഞങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്,' പോസ്റ്റ് ഇങ്ങനെ പറയുന്നു.
പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഒന്റാറിയോ പ്രവിശ്യാ പോലീസ് റോക്ക്‌ലാന്‍ഡിലെ താമസക്കാരെ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്