ഡൽഹി: മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയും ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു പ്രശംസ.
അതേസമയം മലയാളത്തിൽ വിഷു, ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മൻ കീ ബാത്തിന്റെ 120ാം എപ്പിസോഡ് ആരംഭിച്ചത്. രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മലയാളി റാപ്പറായ 'ഹനുമാൻകൈൻഡ്' എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പ്രധാനമന്ത്രി പരാമർശിച്ചത്. ഹനുമാൻകൈൻഡിന്റെ 'റൺ ഈറ്റ് അപ്പ്' എന്ന പുതിയ പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റ് അടക്കം ഇന്ത്യയിലെ പല ആയോധന കലകളും ഉൾപ്പെടുത്തിയിരുന്നു. പാട്ടിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ടെന്നാണ് മോദി പറഞ്ഞത്.
ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഭാരം ഉയർത്തിയാണ് ജോബി മാത്യു സ്വർണം നേടിയത്. ജോബിയെപ്പോലെയുള്ളവർ പ്രചോദനമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭിന്നശേഷിക്കാരനായ ജോബി ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസ അറിയിച്ച് നേരത്തെ പ്രധാനമന്ത്രി ജോബിക്ക് കത്തയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്