ഷിംല: ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ കുളുവില്‍ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വൈകുന്നേരം 5 മണിയോടെ ഒരു ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. റോഡരികില്‍ ഇരുന്നിരുന്ന ആളുകളുടെ മുകളിലേക്ക് മണ്ണും ഒരു വലിയ മരവും വീഴുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വഴിയോര കച്ചവടക്കാരന്‍, ഒരു കാര്‍ ഡ്രൈവര്‍, സ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികള്‍ എന്നിവര്‍ മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മണ്ണിടിച്ചിലില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും കുളു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അശ്വനി കുമാര്‍ പറഞ്ഞു.
മണികരണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്