ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ കന്റോണ്‍മെന്റ് ഏരിയയിലുള്ള ഔദ്യോഗിക വസതിയില്‍ ഒരു ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) സിവില്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എസ്എന്‍ മിശ്ര എന്ന ഉദ്യോഗസ്ഥന് അക്രമിയുടെ വെടിയേറ്റത്.
ബംഗ്ലാവിന്റെ പുല്‍ത്തകിടിയില്‍ നിന്ന് അജ്ഞാതനായ അക്രമി മിശ്രയുടെ പേര് വിളിക്കുകയായിരുന്നു. മിശ്ര ജനല്‍ തുറന്നയുടനെ അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.
കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് അക്രമി വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടോയെന്ന പൊലീസ് അന്വേഷിച്ചു വരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവുകള്‍ക്കായി പരിശോധിക്കുകയും ചെയ്യുന്നു. മിശ്രയുടെ ഭാര്യയും മകനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്