തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക് 

APRIL 4, 2025, 8:19 PM

തലശ്ശേരി:   തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. 

 അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് സസ്പെൻഡ് ചെയ്തു.

പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.  

vachakam
vachakam
vachakam

വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു.

തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ചയാണു സംഭവം നടന്നത്. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam