ആലപ്പുഴ: ഹരിതകര്‍മസേന വീടുകളില്‍നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന തദ്ദേശവകുപ്പിന്റെ ഉത്തരവ്.
ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുന്‍കൂട്ടി അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉത്തരവു നല്‍കിയത്.
2023 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടര്‍ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്