എറണാകുളം: എറണാകുളം വൈപ്പിൻ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്‍റെ കാര്‍ പോര്‍ട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കാണ് താമസം എന്നാണ് ലഭിക്കുന്ന വിവരം. സ്മിനുവിന്‍റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും തല പൊട്ടിയ നിലയിലാണെന്നും ആണ് പൊലീസ് വ്യക്തമാക്കുന്നത്.
എന്നാൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്