കോട്ടയം: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പി സി ജോർജ് രംഗത്ത്. ഇരുപത്തിനാല് വയസിന് മുൻപ് പെൺകുട്ടികളെ കല്യാണം കഴിച്ചയയ്ക്കണം എന്ന അഭിപ്രായത്തിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും "പെൺകുട്ടികൾ പിഴയ്ക്കാതിരിക്കട്ടെ" എന്നും ആണ് പി സി ജോർജ് പറഞ്ഞത്.
അതേസമയം വഖഫ് നിയമ ഭേദഗതിയിൽ ക്രിസ്ത്യൻ-ഹിന്ദു വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിലെ എംപിമാർ നിന്നില്ലെന്ന് പി സി ജോർജ് കുറ്റപ്പെടുത്തി. ബില്ലിനെ എതിർത്തത് അതിന്റെ തെളിവാണ്. കേരള കോൺഗ്രസ് എംപിമാർ വഞ്ചിക്കുകയായിരുന്നു. ജോസ് കെ മാണി സ്വീകരിച്ചത് കണ്ണിൽ പൊടിയിടുന്ന നിലപാടാണ്. കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച എംപിമാർ രാജിവെയ്ക്കണമെന്നും പി സി ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്