കൊച്ചി: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത് ക്രൂരമായ തൊഴിൽ പീഡനത്തിന്റെ റിപ്പോർട്ട്. കൊച്ചിയിലെ മാർക്കറ്റിങ് കമ്പനിയിലാണ് മനുഷ്യമനസാക്ഷിയെ നാണിപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ തൊഴിൽ പീഡനം.
ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴിൽ പീഡനം നടന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരോടുള്ള പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തി മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അയച്ചു നൽകും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്കെതിരെയാണ് ഈ ക്രൂര പീഡനം.
പല വീടുകൾ കയറി സാധനങ്ങൾ വിൽക്കുകയാണ് തൊഴിലാളികളുടെ ടാർഗറ്റ്. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങൾ നടത്തും.
കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായിൽ ഉപ്പ് വാരിയിട്ട് തുപ്പാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികൾക്ക് നേരെ നടക്കുന്നത്.
അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നൽകുമെന്നും വാഗ്ദാനം ചെയ്യും. എന്നാൽ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജർമാർ പറയുന്നതെന്നും തൊഴിലാളികൾ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡിൽ നിന്ന് മാറ്റുന്നില്ലെന്നും പരാതി ഉന്നയിച്ചവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്