മുംബൈ: സെപ്റ്റംബറോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്‍ഗാമിയെ ആര്‍എസ്എസ് തിരഞ്ഞെടുക്കുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്റെ അവകാശവാദം തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2029 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
'മോദി ജി ഞങ്ങളുടെ നേതാവാണ്. ഭാവിയിലും അദ്ദേഹം തുടര്‍ന്നും പ്രവര്‍ത്തിക്കും. 2029 ലും മോദി ജി പ്രധാനമന്ത്രിയായി കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു,' ഫഡ്നാവിസ് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി ഫഡ്‌നാവിസും ഉണ്ടായിരുന്നു.
സഞ്ജയ് റാവത്തിന്റേത് മുഗള്‍ മനോഭാവമാണെന്നും ഫഡ്നാവിസ് പറഞ്ഞു. 'ഇന്ത്യന്‍ സംസ്‌കാരത്തില്‍, മുതിര്‍ന്നവര്‍ ഉള്ളപ്പോള്‍ ഇളയവര്‍ ഇങ്ങനെ ചിന്തിക്കില്ല. ഇത് മുഗള്‍ സംസ്‌കാരമാണ്,' മഹാരാഷ്ട്ര മുഖ്യമന്ത്രി ആരോപിച്ചു.
പ്രധാനമന്ത്രി മോദി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ തന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കുക എന്നതാണെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു.
'എനിക്ക് മനസ്സിലായതില്‍ നിന്ന്, മുഴുവന്‍ സംഘ പരിവാറും രാജ്യത്തിന്റെ നേതൃത്വത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സമയം കഴിഞ്ഞു, അവര്‍ മാറ്റം ആഗ്രഹിക്കുന്നു. അടുത്ത ബിജെപി മേധാവിയെ തിരഞ്ഞെടുക്കാനും അവര്‍ ആഗ്രഹിക്കുന്നു,' മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്