ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ മലയാളിയായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സെമി ഫൈനലിൽ തോറ്റ് പുറത്തായി. ചൈനയുടെ എൻ.ടാൻ - എസ്.എസ്. ലിയു സഖ്യമാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമാണ് ട്രീസയും ഗായത്രിയും കളി കൈവിട്ടത്. സ്‌കോർ: 15-21, 21-15, 21-12.
ക്വാർട്ടറിൽ ഹോംഗ് കോംഗിന്റെ യുംഗ് എൻഗാ ടിംഗ് - യുംഗ് പുയി ലാം സഖ്യത്തെ തകർത്താണ് ഇന്ത്യൻ സഖ്യം സെമി ബർത്ത് നേടിയത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14നായിരുന്നു ക്വാർട്ടറിലെ ജയം.
അതേസമയം ഇന്ത്യൻ പുരുഷ താരം ശങ്കർ സുബ്രഹ്മണ്യൻ ക്വാർട്ടറിൽ പുറത്തായി. ഫ്രാൻസിന്റെ ക്രിസ്റ്റോ പൊപോവാണ് ശങ്കറിനെ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ലോക രണ്ടാംനമ്പർ താരം ആൻഡേഴ്‌സ് ആന്റേഴ്‌സനെ ശങ്കർ അട്ടിമറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്