2-2 അഗ്രഗേറ്റ് സമനിലയ്ക്ക് ശേഷം ക്രൊയേഷ്യയെ 5-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഫ്രാൻസ് നേഷൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ഷൂട്ടൗട്ടിൽ രണ്ട് നിർണായക സേവുകൾ നടത്തി മൈക്ക് മൈഗ്‌നൻ ഫ്രാൻസിന്റെ ഹീറോ ആയി.
ആദ്യ പാദത്തിൽ നിന്ന് 2-0ന് പിന്നിലായിരുന്ന ഫ്രാൻസ് മൈക്കൽ ഒലിസും ഔസ്മാൻ ഡെംബെലെയും നേടിയ ഗോളുകളിലൂടെ രണ്ടാം പാദത്തിൽ കളി സമനിലയിലാക്കി. അധിക സമയത്ത് ഗോളുകളൊന്നും നേടാനാകാത്തതിനാൽ പെനാൽറ്റികളിലൂടെ മത്സരത്തിന്റെ വിധി നിർണയിച്ചു. മാർട്ടിൻ ബറ്റുറിനയെയും ജോസിപ് സ്റ്റാനിഷിനെയും കിക്കുകൾ മൈഗ്‌നൻ രക്ഷപ്പെടുത്തി. നിർണായക പെനാൽറ്റി ഗോളാക്കി ഡയോട്ട് ഉപമെക്കാനോ ലെസ് ബ്ലൂസിനെ വിജയത്തിലേക്ക് നയിച്ചു.
2021 നേഷൻസ് ലീഗ് ജേതാക്കളായ ഫ്രാൻസ് ജൂൺ 5ന് ജർമ്മനിയിൽ നടക്കുന്ന സെമിഫൈനലിൽ ക സ്‌പെയിനിനെ നേരിടും. അതേസമയം, ജൂണിൽ ആരംഭിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആകും ഇനി ക്രൊയേഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്