ബെംഗളൂരു: യുഎസ് എയ്റോസ്പേസ് വമ്പനായ ജിഇ, തേജസ് ലഘു യുദ്ധവിമാനത്തിനായി ആദ്യത്തെ എഫ്404-ഐഎന്‍20 എഞ്ചിന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) കൈമാറി. 2021 ല്‍ ഒപ്പുവച്ച 716 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായ എഞ്ചിനുകളിലെ ആദ്യത്തേത് രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് കൈമാറുന്നത്. 99 വിമാന എഞ്ചിനുകളുടെ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയായിരുന്നു എച്ച്എഎല്‍.
ഈ കാലതാമസം തേജസ് എംകെ1എ ജെറ്റുകളുടെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് പലതവണ ഈ പരാതി ഉന്നയിക്കുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയം ഉന്നയിച്ചിരുന്നു.
എഫ്404-ഐഎന്‍20 എഞ്ചിനുകളില്‍ ആദ്യത്തേത് ചൊവ്വാഴ്ച എച്ച്എഎല്ലിന് കൈമാറിയതായി ജിഇ എയ്റോസ്പേസ് ജനറല്‍ മാനേജര്‍ ഷോണ്‍ വാറന്‍ പ്രഖ്യാപിച്ചു.
'എച്ച്എഎല്ലുമായുള്ള ഞങ്ങളുടെ 40 വര്‍ഷത്തെ ബന്ധത്തിലും രാജ്യത്തിന്റെ പ്രതിരോധ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സൈന്യത്തിന് ശക്തമായ ഭാവി ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിലും ഇത് ഒരു പ്രധാന നാഴികക്കല്ലാണ്,' വാറന്‍ പറഞ്ഞു.
തേജസ് ജെറ്റുകളുടെ അസംബ്ലി വേഗത വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തമാക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഡെലിവറി എന്ന് എച്ചഎഎല്‍ പറഞ്ഞു. സംയോജന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി കമ്പനി ബെംഗളൂരു ഫാക്ടറിയിലെ ഉല്‍പാദന ലൈന്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
2028 ഓടെ 83 ജെറ്റുകള്‍ക്കായുള്ള വ്യോമസേനയുടെ കരാറാണ് എച്ച്എഎലിന്റെ കൈവശമുള്ളത്. പ്രതിവര്‍ഷം കുറഞ്ഞത് 16 തേജസ് യുദ്ധവിമാനങ്ങളെങ്കിലും വിതരണം ചെയ്യാനാണ് എച്ച്എഎല്‍ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്