ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകൻ. സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലെയാണ് മഞ്ഞപ്പടയുടെ പുതിയ ആശാനായെത്തുന്നത്. ഒരു വർഷത്തേക്കാണ് കരാർ. ഡേവിഡ് കാറ്റല ഉടൻ കൊച്ചിയിലെത്തും. സൂപ്പർ കപ്പിനു മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരും.
മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പുതിയ കോച്ചിന്റെ നിയമനം. പുതിയ പരിശീലകനെ നിയമിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പ്രവേശിക്കാനാകാതെ പുറത്തായിരുന്നു.
യുറോപ്യൻ ഫുട്‌ബോളിൽ ദീർഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോൾ താരമായിരുന്ന കറ്റാല ഉടൻ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേൽക്കും. 2026 വരെ ഒരു വർഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്‌പെയിൻ, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണൽ ഫുട്‌ബോൾ മത്സരങ്ങളിൽ ഈ മുൻ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷൻ ലീഗിൽ എഇകെ ലാർനക, അപ്പോളോ ലിമാസ്സോൾ എന്നീ ക്ലബുകളിലും ക്രൊയേഷ്യൻ ഫ്സ്റ്റ് ഫുട്‌ബോൾ ലീഗിൽ എൻകെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനിൽ സിഇ സബാഡെൽ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയർ.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാർക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയിൽ ഞങ്ങൾ ഇനി ഒരുമിച്ച് മുന്നേറും എന്ന് ഡേവിഡ് കറ്റാല പറഞ്ഞു.
നിശ്ചയദാർഢ്യവും, സമ്മർദ സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നിൽ നിന്ന് നയിക്കുവാൻ സാധിക്കുകയുള്ളൂ. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുവാൻ അദ്ദേഹത്തിനാകും എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്