പഞ്ചാബ് കിംഗ്‌സ് ക്യാപ്ടൻ ശ്രേയസ് അയ്യരുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൻ.
ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തിൽ ശ്രേയസിന്റെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു വില്യംസൻ.
'ശ്രേയസ് അയ്യരുടെ സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിങ് ശൈലി ക്രമീകരിക്കാനുള്ള കഴിവ് അത്ഭുതപ്പെടുത്തുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ വളരെ ക്ഷമയോടെ ബാറ്റ് ചെയ്യുന്ന ശ്രേയസിനെയാണ് നമ്മൾ കണ്ടത്. എന്നാൽ ഐപിഎല്ലിൽ അദ്ദേഹം ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്നു.' വില്യംസൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്