മയാമി: ഒരു എ.ടി.പി മാസ്റ്റേഴ്‌സ് ടൂർണമെന്റിന്റെ സെമിഫൈനലിലെത്തുന്ന ഏറ്റവും പ്രായമേറിയ പുരുഷ ടെന്നിസ് താരം എന്ന റോജർ ഫെഡററുടെ റെക്കാഡ് തകർത്ത് നൊവാക്ക് ജോക്കോവിച്ച്.
കഴിഞ്ഞദിവസം മയാമി ഓപ്പണിന്റെ സെമിയിലെത്തിയാണ് നൊവാക്ക് ഫെഡററെ മറികടന്നത്. അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദയെ 6-3, 7-6(6-4)നാണ് നൊവാക്ക് തോൽപ്പിച്ചത്.
37 വർഷവും ഏഴ് മാസവും പ്രായമുള്ളപ്പോൾ എ.ടി.പി മാസ്റ്റേഴ്‌സ് ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തിയിരുന്ന ഫെഡററുടെ റെക്കാഡാണ് 37 വർഷവും 10 മാസവും പ്രായമുള്ള നൊവാക്ക് തിരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്