ബാഴ്‌സലോണ ലാലിഗയിൽ ഒസാസുനയെ 3-0 ന് തോൽപ്പിച്ചു. പ്രമുഖ താരങ്ങളൊന്നും ടീമിലില്ലാഞ്ഞിട്ടും മത്സരത്തിനിറങ്ങേണ്ടി വന്ന ബാഴ്‌സലോണ പക്ഷേ ഒട്ടും പതറിയില്ല.
ആദ്യ പകുതിയിൽ ഫെറാൻ ടോറസും ഡാനി ഓൾമോയും ഗോളുകൾ നേടി, ഇടവേളയ്ക്ക് ശേഷം റോബർട്ട് ലെവൻഡോവ്‌സ്‌കി മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനായി കളിച്ച റാഫിഞ്ഞോ ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. പതിനൊന്നാം മിനിറ്റിൽ ബാൽഡെയുടെ ലോ ക്രോസ് ഫിനിഷ് ചെയ്തുകൊണ്ട് ടോറസ് സ്‌കോറിംഗ് ആരംഭിച്ചു.
ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഓൾമോ ലീഡ് ഇരട്ടിയാക്കി. ബെഞ്ചിൽ നിന്ന് ഇറങ്ങിയ ലെവൻഡോവ്‌സ്‌കി, വൈകിയുള്ള ഒരു ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു,
23 ഗോളുകളുമായി ലാ ലിഗയിലെ ടോപ് സ്‌കോറർ എന്ന സ്ഥാനം അദ്ദേഹം ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്