ചെന്നൈ: ഐപിഎലില്‍ ബോളര്‍മാര്‍ക്ക് അവഗണനയാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കുന്ന മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മത്സരാനന്തരം നടക്കുന്ന പ്രസന്റേഷന്‍ ഷോകളില്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഭൂരിഭാഗവും ബാറ്റര്‍മാര്‍ക്കാണെന്ന് അശ്വിന്‍ വിമര്‍ശിച്ചു. ബോളര്‍മാര്‍ക്ക് ദോഷകരമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
''ഐപിഎല്‍ പ്രസന്റേഷന്‍ ഷോയില്‍, അവര്‍ ആളുകള്‍ക്ക് കുറഞ്ഞത് 10 അവാര്‍ഡുകളെങ്കിലും നല്‍കുന്നുണ്ട്. വാസ്തവത്തില്‍ രണ്ട് ടീമുകളിലും കൂടി 50% പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള അവാര്‍ഡ് ലഭിക്കുന്നു. എന്നാല്‍ ആരെങ്കിലും നന്നായി പന്തെറിഞ്ഞാല്‍, ഒരു നല്ല ഓവര്‍ എറിഞ്ഞാല്‍, അവര്‍ക്ക് ഒരു അവാര്‍ഡ് പോലും ലഭിക്കുന്നില്ല.'' തന്റെ യൂട്യൂബ് ചാനലില്‍ ഐപിഎല്‍ മത്സരങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെ അശ്വിന്‍ പറഞ്ഞു.
ഐപിഎല്ലിന്റെ പ്രസന്റേഷന്‍ ഷോ വെറും ആചാരപരമായതല്ല. വലിയ ക്യാഷ് പ്രൈസുകളും ബോണസുകളും കളിയിലെ താരങ്ങള്‍ക്ക്് നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബൗണ്ടറികളും സിക്‌സറുകളും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും ഉള്ള കളിക്കാര്‍ക്ക് സമ്മാനങ്ങളുണ്ട്.
'നിങ്ങള്‍ക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍, സൂപ്പര്‍ ഫോറുകള്‍, സൂപ്പര്‍ സിക്‌സറുകള്‍, എല്ലാം ഉണ്ട്. സൂപ്പര്‍ ബോള്‍ ഇല്ല,' അശ്വിന്‍ പരാതിപ്പെട്ടു. 'ഒരുകാലത്ത് വേഗതയേറിയ പന്ത് എറിഞ്ഞയാള്‍ക്ക് അവാര്‍ഡ് ഉണ്ടായിരുന്നു, എന്നാല്‍ ദിവസത്തിലെ ഏറ്റവും വേഗതയേറിയ പന്തില്‍ ആരെങ്കിലും സിക്‌സ് അടിച്ചാല്‍, അയാള്‍ക്ക് ഇപ്പോഴും അവാര്‍ഡ് ലഭിക്കും. അത് ശ്രദ്ധേയമായ ഒരു കാര്യമാണ്.' അശ്വിന്‍ ചൂണ്ടിക്കാട്ടി.
ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിയുന്ന ബൗളര്‍ക്ക് ഐപിഎല്‍ സമ്മാനം നല്‍കാന്‍ തുടങ്ങിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് ഒരു പുരോഗതിയാണ്. എന്നിരുന്നാലും ഐപിഎല്‍ ബോളര്‍മാരോട് കുറച്ചുകൂടി നീതി കാട്ടണമെന്ന അഭിപ്രായമാണ് അശ്വിന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്