റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെ വിമർശിച്ചതിൽ പ്രകോപിതനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുട്ടിന്റെ നടപടി “ശരിയായ ദിശയിലല്ല” എന്നും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച, പുടിൻ യുക്രൈനിൽ ഒരു ഇടക്കാല സർക്കാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സെലെൻസ്കിയെ അധികാരത്തിൽ നിന്ന് നീക്കാനുള്ള നീക്കമാണെന്ന് ആണ് കരുതുന്നത്.
“റഷ്യയും ഞാനുമായി യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാർ ശ്രമിക്കും എന്നും അങ്ങനെ ഒരു കരാർ ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ, കൂടാതെ അതിന് റഷ്യയാണ് ഉത്തരവാദി എന്ന് എനിക്ക് മനസിലായാൽ, ഞാൻ റഷ്യൻ എണ്ണക്ക് 25% തീരുവ ഏർപ്പെടുത്തും” എന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞു. “റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ, നിങ്ങൾക്ക് അമേരിക്കയിൽ ബിസിനസ് നടത്താനാകില്ല,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം ട്രംപ് നേരത്തെ സെലെൻസ്കിയെ വിമർശിച്ചിരുന്നു. യുക്രൈൻ യുദ്ധത്തെ കൈകാര്യം ചെയ്യുന്നതിൽ താൻ “മനംമടുത്തു” എന്നും സെലിൻസ്കിയെ ഏകാധിപതി എന്നും അദ്ദേഹം വിളിച്ചിരുന്നു.
ശനിയാഴ്ച, ട്രംപ് ഇറാനെതിരെയും ഒരു പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു. “ഇറാൻ ആണവായുധ കരാർ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ, ഞങ്ങൾ അവരെ തകർത്ത് ബോംബിടും,” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎസുമായുള്ള നേരിട്ടുള്ള ആണവ ചർച്ചകളിൽ താൽപര്യമില്ലെന്ന് ഞായറാഴ്ച വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്