ചങ്ങനാശ്ശേരി: നൂറ്റാണ്ടിന്റെ ചരിത്രമുള്ള സെന്റ് ബർക്കുമാൻസ് കോളേജിന്റെ പതിനെട്ടാമത്തെ പ്രിൻസിപ്പലായി ഇംഗ്ലീഷ് വിഭാഗം പ്രൊഫ. റവ. ഡോ. ടെഡി സി. അന്തപ്പായി കാഞ്ഞൂപ്പറമ്പിൽ ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും.
ഇപ്പോഴത്തെ പ്രിൻസിപ്പലായി ഫാ. റെജി പി. കുര്യൻ കഴിഞ്ഞ നാലുവർഷത്തെ സേവനം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.
വൈസ് പ്രിൻസിപ്പൽമാരായി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ഫാ. ജോസ് ജേക്കബ് മുല്ലക്കരിയിൽ, എം.ബി.എ വിഭാഗം അദ്ധ്യാപകൻ ഡോ. സിബി ജോസഫ് കെ., ബോട്ടണി വിഭാഗം അദ്ധ്യാപകൻ ഡോ. കെ.വി. ജോമോൻ എന്നിവരെ നിയമിച്ചു.
പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന സെന്റ് ബർക്കുമാൻസ് കോളേജിന് പുതുനേതൃത്വം കരുത്താകുമെന്ന് കോളേജ് മാനേജർ മോൺ ആന്റണി എത്തയ്ക്കാട്ട് അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്