വാഷിംഗ്ടണ്‍: ആണവ പദ്ധതി സംബന്ധിച്ച് കരാറിലൊപ്പിടാന്‍ വിസമ്മതിച്ചാല്‍ ഇറാന് മേല്‍ ബോംബിടുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു, 'അവര്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ഒരു ബോംബിടല്‍ ഉണ്ടാകും. അവര്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബിടലായിരിക്കും അത്.' എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇറാന് മേല്‍ 'ദ്വിതീയ താരിഫുകള്‍' ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ വിസമ്മതിച്ചു. ആണവ പദ്ധതിയെക്കുറിച്ച് രാജ്യം യുഎസുമായി നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ കത്ത് ലഭിച്ച ശേഷമുള്ള ഇറാന്റെ ആദ്യ പ്രതികരണമാണിത്.
നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചെങ്കിലും, യുഎസുമായി പരോക്ഷ ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇറാന്‍ പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്