ഡൽഹി: വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റിയതായി റിപ്പോർട്ട്. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദർശനത്തിന് കേന്ദ്ര ഫിലിം സെൻസർ ബോർഡ് അനുമതി നൽകി എന്നാണ് പുറത്തു വരുന്ന വിവരം.
അവധി ദിനമായിരുന്നിട്ടും അടിയന്തര യോഗം ചേർന്നാണ് സെൻസർ ബോർഡ് അനുമതി നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം. റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ തിയേറ്ററിൽ പ്രദർശനത്തിനെത്തും. റീ എഡിറ്റിൽ 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്