ലണ്ടൻ : ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടീമംഗമായിരുന്ന പേസ് ബൗളർ പീറ്റർ ലിവർ (84) അന്തരിച്ചു. 1971ലെ ആഷസ് പരമ്പരയിൽ ഇംഗ്‌ളണ്ടിന്റെ വിജയത്തിൽ നിർണായകപങ്ക് വഹിച്ച താരമാണ്. ഇതേവർഷം ഏകദിന ഫോർമാറ്റിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ കളിച്ച താരവും കൂടിയാണ്. 17 ടെസ്റ്റുകളിൽ ഇംഗ്‌ളണ്ടിന് വേണ്ടി കളിച്ച ലിവർ 41 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 10 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
1975ൽ ന്യൂസിലാൻഡിനെതിരെ നടന്ന ഓക്‌ലാൻഡ് ടെസ്റ്റിൽ ലിവറിന്റെ ബൗൺസറേറ്റ് ന്യൂസിലാൻഡ് ബാറ്റർ എവിൻ ചാറ്റ്ഫീൽഡ് തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.
ഇംഗ്‌ളീഷ് കൗണ്ടി ക്‌ളബ് ലങ്കാഷെയറിന് വേണ്ടി 301 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങൾ കളിച്ച ലിവർ 796 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്